മീന്‍ വലിച്ചെറിഞ്ഞിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; മുഖ്യമന്ത്രി
തിരുവനന്തപുരം: വയോധികയുടെ മീന്‍കുട്ട തട്ടിതെറിപ്പിച്ച പോലീസിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ പോലീസ് തെറ്റു ചെയ്തിട്ടില്ലെന്ന് കേരള മുഖ്യമന്ത്രി. തെറ്റായ പ്രചരണമാണ് പോലീസിനു നേരെ ഉയരുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു മത്സ്യം വില്പന നടത്തുന്നതിനിടെ പോലീസ് മീന്‍കുട്ട തട്ടി തെറിപ്പിക്കുകയും അഴുക് ചാലിലേക് മീന്‍ വലിച്ചെറിയുന്നതുമായി ആരോപിച്ചുള്ള ആരോപണം ഉയര്‍ന്നത്. ഇതിന് തൊട്ടു പിന്നാലെ പ്രചരണം വ്യാജമാണെന്ന് പറഞ്ഞ് പോലീസ് തന്നെ രംഗത്ത് വന്നിരുന്നു.
മീന്‍ വില്‍പ്പനയുമായി ബന്ധപെട്ടു പ്രചരിപ്പിക്കുന്ന വീഡിയോ വസ്തുതാ വിരുദ്ധമാണ് .പാരിപ്പള്ളി പോലീസ് സ്റ്റേഷന് പരിധിയില്‍ കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള ‘ഡി കാറ്റഗറി’യില്‍പെട്ട സ്ഥലത്തു കോവിഡ് പ്രോട്ടോകോള്‍ പ്രകാരം എല്ലാവിധ കച്ചവടങ്ങള്‍ക്കും ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചു കൊണ്ട് ചിലര്‍ മത്സ്യ കച്ചവടം നടത്തുകയും, ആളുകള്‍ കൂടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു .
ഇതിനെതിരെ പോലീസ് നടപടി സ്വീകരിച്ചതിനാല്‍ ചിലര്‍ ആസൂത്രിതമായി ചിത്രീകരിച്ച വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്നെഴുതിയ കുറിപ്പ് കേരള പോലീസിന്റെ പേജില്‍ തന്നെ പോസ്റ്റ് ചെയ്യുകയായിരുന്നു. അതിനു ശേഷമാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന. പ്രചരിക്കുന്ന വ്യാജവാര്‍ത്തയ്ക്കെതിരെ നടപടി എടുക്കാന്‍ പോലീസ് മേധാവിക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.