
കൊച്ചി;കൊച്ചി പൂത്തോട്ട എസ്എന്‍ കോളജിലെ കെഎസ് യു പ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി പ്രവീണയെയാണ് തട്ടിക്കൊണ്ടുപോയത്. കൊച്ചി പൂത്തോട്ട എസ്എന്‍ ലോ കോളേജിലാണ് സംഭവം. ക്ലാസ് പ്രതിനിധികളുടെ തെരഞ്ഞടുപ്പ് കഴിഞ്ഞപ്പോള്‍ കെഎസ്യുവിനും എസ്എഫ്ഐക്കും തുല്ല്യ വോട്ടാണ് ലഭിച്ചത്. ഇതിനാലാണ് കെഎസ്യു പ്രവര്‍ത്തകയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം.
രാജേശ്വരി, അതുല്‍ദേവ്, സിദ്ദാര്‍ത്ഥ് ഷാജി എന്നിവരാണ് അറസ്റ്റിലായത്.പ്രവീണയുടെ സുഹൃത്ത് തനിക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ പോകണമെന്നും പറഞ്ഞ് പ്രവീണയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കാറില്‍ മറ്റ് രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. ശേഷം തെരഞ്ഞെടുപ്പ് സമയം കഴിഞ്ഞാണ് തിരികെയെത്തിച്ചത്. ആശുപത്രിയിലേക്ക് പോകാനെന്ന് പറഞ്ഞ് കാറില്‍ കയറ്റിയെങ്കിലും ആശുപത്രിയിലേക്ക് പോകാതെ മറ്റ് പല വഴികളിലൂടെ കാറില്‍ കൊണ്ടുപോയ ശേഷം നടക്കാവില്‍ തന്നെയും സുഹൃത്തിനെയും ഇറക്കിവിടുകയായിരുന്നെന്ന് പ്രവീണ പറഞ്ഞു. ഏകദേശം മൂന്ന് മണിക്കൂറാണ് ഇരുവരെയും കാറില്‍ കയറ്റിക്കൊണ്ടുപോയത്.
Post Your Comments