കിരണിന് ജയിൽ പൂന്തോട്ടത്തിൽ പുല്ല് പറി
NewsKeralaCrime

കിരണിന് ജയിൽ പൂന്തോട്ടത്തിൽ പുല്ല് പറി

തിരുവനന്തപുരം : വിസ്മയ കേസിൽ ശിക്ഷിക്കപ്പെട്ട കിരൺകുമാറിന് ജയിലിൽ തോട്ടപ്പണി.

പൂജപ്പുര ജയിലിൽ കഴിയുന്ന കിരണിന് ജയിലിലെ തോട്ടത്തിലാണ് ജോലി. 10 വർഷത്തെ തടവാണ് കിരണിന് വിധിച്ചിരിക്കുന്നത്.

മൊത്തം 9.5 എക്കറാണ് ജയിൽ വളപ്പ്. ഇതിനുള്ളിൽ കൃഷിയും അലങ്കാര ചെടികളുമുണ്ട് ഇത് പരിപാലിക്കാനാണ് കിരണിനെ നിയോഗിച്ചിരിക്കുന്നത്.

രാവിലെ 7.15 ജോലി ആരംഭിക്കും. ജോലിയുടെ കൂലിയായി 63 രൂപ ലഭിക്കും. അടുത്ത വർഷം മുതൽ 125 രൂപ ലഭിക്കും.

രാവിലെയും ഉച്ചയ്ക്കും ഭക്ഷണത്തിന് ഇടവേളയുണ്ട്. വൈകിട്ട് ചായ ലഭിക്കും. രാത്രി ഭക്ഷണം നൽകി 5.45ന് തടവുകാരെ സെല്ലിൽ കയറ്റും.

അഞ്ചാം ബ്ലോക്കിലാണ് കിരൺകുമാർ കഴിയുന്നത്. ശിക്ഷയ്ക്കു പുറമെ കിരണിന് 12.55 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

ഇതിൽ 4 ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്കു നൽകണം.

പിഴ അടച്ചില്ലെങ്കിൽ 27 മാസവും 15 ദിവസവും കൂടി തടവുശിക്ഷ അനുഭവിക്കണം.

Related Articles

Post Your Comments

Back to top button