ചികിത്സക്കിടയിൽ രോഗിയെ ചുംബിച്ചു : ആശ്വസിപ്പിച്ചതാണന്ന് ഡോക്ടർ
NewsCrime

ചികിത്സക്കിടയിൽ രോഗിയെ ചുംബിച്ചു : ആശ്വസിപ്പിച്ചതാണന്ന് ഡോക്ടർ

തിരുവനന്തപുരം: ദന്ത ചികിത്സക്കിടെ രോഗിയെ ചുംബിച്ചെന്ന പരാതിയില്‍ ഡോക്ടറെ കോടതി കുറ്റവിമുക്തനാക്കി. ബഹ്‌റൈനിലാണ് സംഭവം.

ലൈംഗിക ചൂഷണം ആരോപിച്ചാണ് പരാതി നല്‍കിയതെങ്കിലും 53 വയസുകാരിയായ രോഗിയെ ആശ്വസിപ്പിക്കാന്‍ അവരുടെ തലയില്‍ ചുംബിക്കുകയായിരുന്നുവെന്ന ഡോക്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

രാജ്യത്തെ ദക്ഷിണ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ മേയ് മാസത്തിലായിരുന്നു സംഭവം. പിന്നീട് ഡോക്ടര്‍ തന്റെ കവിളില്‍ ചുംബിച്ചെന്ന തരത്തില്‍ പരാതിക്കാരി മൊഴി മാറ്റുകയും ചെയ്തു.

എന്നാല്‍ ചികിത്സക്ക് ശേഷം ക്ലിനിക്കില്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്ത ‘വയോധികയെ’ സമാധിനിപ്പിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ ശ്രമിച്ചതെന്നും, കാഴ്ചയില്‍ തന്റെ അമ്മയെക്കാള്‍ അവര്‍ക്ക് പ്രായം തോന്നിയിരുന്നതായും ഡോക്ടര്‍ പറഞ്ഞു.

രോഗി ഇത് തെറ്റായ രീതിയിലെടുത്ത് പൊലീസില്‍ പരാതി നല്‍കിയതാണെന്നും ഡോക്ടര്‍ ആരോപിച്ചു.

Related Articles

Post Your Comments

Back to top button