സച്ചിന്‍ ദേവിനെതിരെ പരാതിയുമായി കെ.കെ രമ
NewsKeralaPolitics

സച്ചിന്‍ ദേവിനെതിരെ പരാതിയുമായി കെ.കെ രമ

തിരുവനന്തപുരം: സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെ സൈബര്‍ പോലീസിനും സ്പീക്കര്‍ എ.എന്‍ ഷംസീറിനും പരാതി നല്‍കി കെ.കെ. രമ എംഎല്‍എ. സോഷ്യല്‍ മീഡിയ വഴി സച്ചിന്‍ ദേവ് അപമാനിച്ചെന്നും വിവിധ സമയങ്ങളിലെ ഫോട്ടോ ചേര്‍ത്തുവെച്ച് കള്ളം പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കെ.കെ രമയുടെ പരാതി. തനിക്കുണ്ടായ പരിക്കിനെ കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിച്ചെന്നും അതിക്രമത്തെ സച്ചിന്‍ ദേവ് വളച്ചൊടിച്ചെന്നും കെ.കെ. രമ പരാതിയില്‍ പറഞ്ഞു.

കെ.കെ രമയുടെ ചിത്രങ്ങള്‍ സഹിതം രണ്ട് ദിവസം മുമ്പാണ് സച്ചിന്‍ ദേവ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. നേരത്തെ നിയമസഭയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കെ.കെ രമയുടെ പരിക്ക് വ്യാജമാണെന്ന രീതിയില്‍ സചിന്‍ ദേവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ‘ഇന്‍ ഹരിഹര്‍ നഗറിനും, ടു ഹരിഹര്‍ നഗറിനും ശേഷം ലാല്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍. അതില്‍ ഇടതു കൈയ്യിലുണ്ടായിരുന്ന തിരുമുറിവ് വലതു കൈയ്യിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയില്‍ നടന്ന സംഭവങ്ങള്‍ക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം, തോമസുകുട്ടി വിട്ടോടാ’- കെ.കെ രമയുടെ ഫോട്ടോ പങ്കുവെച്ച് സച്ചിന്‍ ദേവ് എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് കെ.കെ രമ സൈബര്‍ പോലീസിനും സ്പീക്കര്‍ക്കും പരാതി നല്‍കിയത്.

Related Articles

Post Your Comments

Back to top button