Kerala NewsLatest NewsNewsPolitics

മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല സീനിയർ മാൻഡ്രാക്ക് എന്ന് കെ.എം ഷാജി

മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല സീനിയർ മാൻഡ്രാക്കാണെന്നും, കൊവിഡിന് മുമ്പ് ക്വാറന്റൈൻ കണ്ടുപിടിച്ച മുഖ്യമന്ത്രിയാണ് പിണറായിയെ ന്നുമാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് കെ.എം ഷാജി പറഞ്ഞത്. ആദ്യം വി.എസ് അച്യുതാനന്ദനെയും പിന്നെ പാർട്ടി സെക്രട്ടറിയേയും ക്വാറന്റൈനിലാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. കള്ളക്കടത്ത് വഴി ഖുറാൻ പഠിപ്പാക്കാമെന്ന് പഠിപ്പിച്ച മന്ത്രിയാണ് ജലീൽ. ശൈലജ ടീച്ചറും ചന്ദ്രശേഖനും മുഖ്യമന്ത്രിക്ക് വലത്തും ഇടത്തും ഇരുന്ന് പ്രാണായാമം നടത്തുകയാണ്. അഴിമതിയുടെ നാറ്റം നാല് കൊല്ലം സഹിച്ചിട്ട് അവസാനം മറ്റൊരു മന്ത്രി ഭയങ്കര സുഗന്ധം എന്നാണ് പറയുന്നതെന്നും ഷാജി കുറ്റപ്പെടുത്തി. റേഷൻ ഷാപ്പിലെ ശർക്കര വാരി അഴിമതി നടത്തിയ സർക്കാരാണിത്. തന്നെപ്പറ്റി മാത്രം പറയരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കൊവിഡ് കാലത്ത് ജനങ്ങൾ തെരുവിലിറങ്ങാത്തത് കക്കാനുള്ള ജനവിധിയായി കരുതരുത്. മുഖ്യമന്ത്രിയാണ് പ്രധാന പ്രതി. ചോദ്യങ്ങളോട് പ്രധാനമന്ത്രി കാട്ടുന്ന അസഹിഷ്‌ണുതയാണ് മുഖ്യമന്തിക്കും ഉള്ളത്. ഡയലോഗ് സർക്കാർ മാറ്റി‌വയ്‌ക്കണം. ഏത് അന്വേഷണവും നേരിടാമെന്ന് ഇടയ്‌ക്കിടെ പറയണ്ട. മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല സീനിയർ മാൻഡ്രാക്കാണെന്നും ഷാജി കളിയാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button