ബ്രഹ്‌മപുരത്ത് ഹിറ്റാച്ചിയും ലോറിയും ഓടിച്ച ഡ്രൈവര്‍മാരെ ആദരിച്ച് 'കൊച്ചി കാണ്ട് ബ്രീത്ത്' കൂട്ടായ്മ
NewsKeralaLocal News

ബ്രഹ്‌മപുരത്ത് ഹിറ്റാച്ചിയും ലോറിയും ഓടിച്ച ഡ്രൈവര്‍മാരെ ആദരിച്ച് ‘കൊച്ചി കാണ്ട് ബ്രീത്ത്’ കൂട്ടായ്മ

കൊച്ചി: ഏകദേശം 13 ദിവസത്തോളം പുകഞ്ഞ കൊച്ചി ബ്രഹ്മപുരം പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിൽ സ്വന്തം ആരോഗ്യവും ജീവിതവും പണയപ്പെടുത്തി പ്ലാസ്റ്റിക് കൂടുതൽ കത്തുന്നത് തടഞ്ഞ ധീരരായ ഹിറ്റാച്ചി ഡ്രൈവർമാരെയും, ലോറി ഡ്രൈവർമാരെയും, ഫയർഫോഴ്‌സ് & പോലീസ് ഉദ്യോഗസ്ഥരേയും കൊച്ചി കാണ്ട് ബ്രീത്ത് എന്ന കൂട്ടായ്മ ആദരിച്ചു .

കൊച്ചിക്ക് ശ്വാസം മുട്ടുന്നു, കൊച്ചിക്കാർക്ക് ശുദ്ധവായു വേണം, ഞങ്ങൾക്കും ജീവിക്കണം, സേവ് കൊച്ചി എന്നീ ആവശ്യങ്ങളുമായി ബ്രഹ്മപുരം വിഷയത്തിൽ ആദ്യമായി പ്രതിഷേധവുമായി മുന്നോട്ട് വന്നത് ഈ കൂട്ടായ്മയാണ്. മറൈൻഡ്രൈവിൽ ഇവർ മൊബൈൽ ഫ്ലാഷ്‌ തെളിച്ചു നടത്തിയ ആദ്യ പ്രതിഷേധ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് കാക്കനാട് ഓപ്പൺ സ്റ്റേജിൽ വച്ചു നടക്കുന്ന പൊതുപരിപാടിയിൽ വച്ചാണ് ഹിറ്റാച്ചി ഡ്രൈവേഴ്‌സിനെയും മറ്റുള്ളവരെയും ആദരിച്ചത്. സർക്കാരും, മറ്റുള്ളവരും ബാക്കി എല്ലാവരെയും ആദരിച്ചപ്പോൾ അവിടെ പ്ലാസ്റ്റിക് കൂനയ്ക്ക് മുകളിൽ ഹിറ്റാച്ചി ഓടിച്ചു ജീവൻ പോലും നമുക്ക് വേണ്ടി പണയപ്പെടുത്തിയ ഡ്രൈവർമാരെ മറന്നു എന്നും, അൺസാങ് ഹീറോസ് ആയ അവരെ ആദരിക്കാതെ പോകാൻ സാധ്യമല്ല എന്നതിനാലുമാണ് ഈ കൂട്ടായ്മ ഈ പരിപാടി നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.

ആദരിക്കൽ ചടങ്ങിൽ തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മിഷണർ പി വി ബേബി, തൃക്കാക്കര സബ് .ഇൻസ്‌പെക്ടർ ഓഫ് പോലീസ് റോയ് ,ഇന്ഫോപാര്ക് സബ് .ഇൻസ്‌പെക്ടർ ഓഫ് പോലീസ് ബിനു .കെസ് ,തൃക്കാക്കര ഫയർ സ്റ്റേഷൻ ഓഫീസർ സതീഷ് ,സൈബർ സെൽ സബ് . ഇൻസ്‌പെക്ടർ ബേബി , തൃക്കാക്കര നഗരസഭ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട്, തൃക്കാക്കരയിലെ വിവിധ വാർഡ് കൗസിലർമാർ എന്നിവർ പങ്കെടുത്തു .

Related Articles

Post Your Comments

Back to top button