മാലിന്യലോറിയുടെ വാല്‍വ് തുറന്നിട്ട് വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍
NewsKeralaCrime

മാലിന്യലോറിയുടെ വാല്‍വ് തുറന്നിട്ട് വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി: എംജി റോഡിലൂടെ മാലിന്യലോറിയുടെ വാല്‍വ് തുറന്നിട്ട് വാഹനമോടിച്ച് പോകുന്ന വീഡിയോ പ്രചരിച്ചതോടെ ഡ്രൈവര്‍ പോലീസ് പിടിയില്‍. ഫോര്‍ട്ട്‌കൊച്ചി ഞാലിപ്പറമ്പ് സ്വദേശി ജിപ്‌സണ്‍ ജെയിംസാണ് അറസ്റ്റിലായത്.

എറണാകുളം അറ്റ്‌ലാന്റിസ് മുതല്‍ എറണാകുളം മഹാരാജാസ് കോളേജ് വരെയാണ് ഇയാള്‍ ലോറിയുടെ വാല്‍വ് തുറന്നിട്ട് വാഹനമോടിച്ചത്. മഴയായതിനാല്‍ ആരും കാണില്ലെന്നു കരുതിയെങ്കിലും, പിന്നിലുണ്ടായിരുന്ന കാര്‍ യാത്രക്കാര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.

കണ്‍ട്രോള്‍ റൂം എസ്‌ഐയുടെ പരാതിയില്‍ ഡ്രൈവറെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത് ലോറിയും കസ്റ്റഡിയിലെടുത്തു. വാല്‍വ് തനിയെ തുറന്നുപോയതാണെന്നാണ് ജിപ്സന്റെ മൊഴി. ആളൊഴിഞ്ഞ റോഡുകളില്‍ ഈവിധം മാലിന്യം തുറന്നുവിട്ട് കടന്നുപോകുന്നത് ചില സംഘങ്ങളുടെ രീതിയാണ്. മഴയുള്ളതിനാല്‍ മാലിന്യം ഒഴുകിപ്പോകുന്നതാണ് ഇത്തരക്കാര്‍ മുതലെടുക്കുന്നത്.

Related Articles

Post Your Comments

Back to top button