നിയമ കൺസൾട്ടന്റിന്റെ അദാനി ബന്ധം അറിയില്ലായിരുന്നുവെന്ന് കോടിയേരിയും, മന്ത്രി ഇ പി ജയരാജനും. മുഖ്യമന്ത്രിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിന്റെ ലേലത്തിൽ പങ്കെടുക്കാൻ നിയമ കൺസൾട്ടന്റായി നിയമിച്ച സിറിൽ അമർചന്ദ് മംഗൽദാസ് കമ്പനിക്ക് അദാനിയുമായി ബന്ധമുള്ള വിവരം കെഎസ്‌ഐഡിസിക്ക് അറിയില്ലായിരുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, മന്ത്രി ഇ പി ജയരാജനും. വിവാദം ഉണ്ടസായപ്പോഴാണ് ഇക്കാര്യം അറിയുന്നത്. അദാനിയുമായുള്ള ബന്ധം സ്ഥാപനം മറച്ചുവെക്കുകയായിരുന്നു. വിമാനത്താവള വിഷയത്തിൽ 750ൽ അധികം നിയമ വിദഗ്ധരുള്ള കമ്പനിയെയാണ് നിശ്ചയിച്ചത്. ലേല വിവരം ചോർന്നിട്ടില്ലെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും ആണ് ഇ പി ജയരാജൻ പറഞ്ഞത്.
ഇപ്പോഴാണ് കൺസൾട്ടൻസിക്ക് അദാനിയുമായുള്ള ബന്ധം പുറത്തറിയുന്നത്. വിഷയത്തിൽ സർക്കാർ പ്രതിരോധത്തിലല്ലെന്നും മന്ത്രി വ്യക്തമാക്കി. ബിഡ് ചോർന്നതായി തെളിവ് ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും ജന്റിൽ മാൻ ലീഗൽ കൺസൾട്ടൻസി എന്ന നിലയിലാണ് അവരെ ഏൽപ്പിച്ചതെന്നും ജയരാജൻ പറഞ്ഞു. നിലവിലെ നിയമം അനുസരിച്ച് പ്രപ്പോസൽ നിരാകരിക്കപ്പെടേണ്ടതാണെന്നും ജയരാജൻ പറഞ്ഞു.
അദാനിയുമായി ബന്ധമുള്ള സ്ഥാപനമാണ് സിറിള്‍ അമര്‍ ചന്ദ് മംഗള്‍ദാസ് എന്നത് കെ.എസ്.ഐ.ഡി.സി അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, അദാനിയെ സഹായിക്കാനാണ് പുതിയ വിവാദമെന്നും ആരോപിച്ചു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചത് സര്‍ക്കാര്‍ ഒത്തുകളിയെ തുടര്‍ന്നാണെന്ന് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പരസ്യമായി അദാനിയെ എതിര്‍ത്ത സര്‍ക്കാര്‍ തന്നെ രഹസ്യമായി അദാനിയെ സഹായിക്കുകയായിരുന്നുവെന്ന് കുറ്റപ്പെടുത്തുകയുണ്ടായി.
‘അദാനിക്ക് താല്‍പര്യമുള്ള വിമാനത്താവളത്തിന് അദാനിയുമായി ബന്ധമുള്ള കമ്പനിയുടെ സഹായം തേടിയത് സംശയാസ്പദമാണ്. അദാനിയുടെ താല്‍പര്യം സംരക്ഷിക്കാനായി ഗുജറാത്ത് കേഡറിലുള്ള ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ കെ.എസ്.ഐ.ഡി.സിയുടെ എം.ഡിയാക്കി നിയമിച്ചു. കേരളം ഉറപ്പിച്ച ലേലത്തുക നേരത്തേ മനസ്സിലാക്കിയാണ് അദാനി ഉയര്‍ന്ന തുക ലേലത്തില്‍ വച്ചത്. അങ്ങനെയാണ് കേരളത്തിന് ഇത് നഷ്ടപ്പെട്ടത്’- ചെന്നിത്തല പറഞ്ഞു.
എന്തുകൊണ്ട് സിയാലിനെ കണ്‍സള്‍ട്ടന്റാക്കിയില്ല. കെ.പി.എം.ജിയുടെ കണ്‍സള്‍ട്ടന്‍സിയായുള്ള വരവ് തന്നെ ദുരൂഹമാണ്.
അദാനിയുടെ താല്‍പര്യം സംരക്ഷിച്ച് ജനങ്ങളെ വഞ്ചിക്കുന്ന മുഖ്യമന്ത്രിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും,പരസ്യമായി ഇരയോടൊപ്പമാണെന്ന് പറയുകയും വേട്ടക്കാരനോടൊപ്പം നിന്ന് രഹസ്യമായി വേട്ട നടത്തുകയും ചെയ്യുകയാണ് സര്‍ക്കാരെന്നും ചെന്നിത്തല പറഞ്ഞു.