
അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ നാലാമത്തേയും അവസാനത്തേയും ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 571 റണ്‍സിന് പുറത്ത്. ഇതോടെ ഇന്ത്യക്ക് 91 റണ്‍സ് ലീഡ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 480 റണ്‍സില്‍ അവസാനിച്ചിരുന്നു. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് അവസാനം പുറത്തായ ബാറ്റ്‌സ്മാന്‍. പരിക്കേറ്റതിനാല്‍ ശ്രേയസ് അയ്യര്‍ ബാറ്റിങിന് ഇറങ്ങിയില്ല. ഇരട്ട സെഞ്ച്വറിക്ക് അരികെയെത്തിയാണ് കോഹ്ലി പുറത്തായത്. താരം 364 പന്തുകള്‍ നേരിട്ട് 186 റണ്‍സെടുത്തു. 15 ഫോറുകള്‍ ആ ബാറ്റില്‍ നിന്നു പിറന്നു. നേരത്തെ ശുഭ്മാന്‍ ഗില്ലും സെഞ്ച്വറി നേടിയിരുന്നു. ഗില്‍ 128 റണ്‍സെടുത്തു.
Post Your Comments