സെഞ്ച്വറി നേടി കോലി: ഉറച്ചു നിന്ന് ഇന്ത്യ
Sports

സെഞ്ച്വറി നേടി കോലി: ഉറച്ചു നിന്ന് ഇന്ത്യ

അഹമ്മദാബാദ്: ആസ്ട്രേലിയയ്ക്കെതിരെയുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലിയുടെ സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ മികച്ച നിലയില്‍. നൂറ് റണ്‍സുമായി കോലിയും അഞ്ചു റണ്‍സുമായി അക്സര്‍ പട്ടേലുമാണ് ക്രീസില്‍. 139 ഓവറില്‍ അഞ്ചു വിക്കറ്റിന് 400 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. മൂന്നിന് 289 എന്ന നിലയില്‍ നാലാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 28 റണ്‍സെടുത്ത ജഡേജയുടെയും 44 റണ്‍സെടുത്ത ശ്രീകര്‍ ഭരതിന്റെയും വിക്കറ്റാണ് നഷ്ടമായത്.

ടോഡ് മര്‍ഫിയാണ് ജഡേജയെ മടക്കിയത്. ഭരതിനെ ലിയോണ്‍ ഹാന്‍സ്‌കോമ്പിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ മറുഭാഗത്ത് ക്ഷമാപൂര്‍വ്വം ബാറ്റു വീശിയ കോലി 241 പന്തില്‍നിന്ന് സെഞ്ച്വറി കണ്ടെത്തി. ഇന്നിങ്സില്‍ ഇതുവരെ അഞ്ചു ബൗണ്ടറി മാത്രമാണ് താരം നേടിയത്. കോലിയുടെ 75-ാം അന്താരാഷ്ട്ര സെഞ്ച്വറിയാണിത്. ടെസ്റ്റിലെ ഇരുപത്തിയെട്ടാമത്തെയും. മൂന്നാം ദിനം യുവതാരം ശുഭ്മാന്‍ ഗില്ലും സെഞ്ച്വറി നേടിയിരുന്നു.

Related Articles

Post Your Comments

Back to top button