Sports

കൊൽക്കത്തയ്ക്ക് ഏഴു വിക്കറ്റ് ജയം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ എട്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് ജയം. 143 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 18 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. 62 പന്തുകളിൽ 70 റൺസെടുത്ത ശുഭ്മാൻ ഗീലിൻ്റെ മികവിലാണ് കൊൽക്കത്തയുടെ വിജയം.
കൊൽക്കത്തയുടെ തുടക്കവും തകർച്ചയോ ടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ സുനിൽ നരെയ്‌നിനെ ഖലീൽ അഹമ്മദ് പുറത്താക്കി. തുടർന്ന് വന്ന നിതീഷ് റാണയും ശുഭ്മാൻ ഗില്ലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
മികച്ച ഫോമിൽ നിൽക്കുന്നതിനിടെ നടരാജൻ എറിഞ്ഞ ആദ്യ ഓവറിൽ റാണ പുറത്തായി. പതിമൂന്ന് പന്തുകളിൽ നിന്ന് 26 റൺസാണ് റാണ നേടിയത്. മികച്ച പ്രകടനവുമായി 5.4 ഓവറിൽ ശുഭ്മാൻ കൊൽക്കത്തയെ 50 റൺസ് കടത്തി.നിതീഷ് റാണയ്ക്ക് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ദിനേശ് കാർത്തിക്കിനും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല. മൂന്ന് പന്ത് നേരിട്ട ദിനശ് കാർത്തിക്ക് റൺസൊന്നും എടുക്കാതെ പുറത്തായി. തുടർന്ന് ക്രീസിലെത്തിയ ഇയാൻ മോർഗനെ കൂട്ടുപിടിച്ച് വിക്കറ്റ് നഷ്ടം കൂടാതെ ഗിൽ കൊൽക്കത്തയെ വിജയത്തിലെത്തി
ക്കുകയായിരുന്നു.29 പന്തിൽ 42 റൺസെടുത്ത മോർഗൻ ഗിലിന് മികച്ച പിന്തുണ നൽകി.

ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സിന് വേണ്ടി ഓപ്പണർമാരായ ഡേവിഡ് വാർണറും ജോണിബെയർസ്‌റ്റോയും മികച്ച രീതിയിൽ സ്‌കോർ മുന്നോട്ട് കൊണ്ട് പോയെങ്കിലും പാറ്റ് കമ്മിൻസ് അത് പൊളിച്ചു. തുടർന്ന് ക്രീസിലെത്തിയ മനീഷ് പാണ്ഡെ വാർണറുമായി ചേർന്ന് പതിയെ ഇന്നിങ്‌സ് കരകയറ്റാൻ ശ്രമിച്ചു. എന്നാൽ മികച്ച രീതിയിൽ ബാറ്റുചെയ്തുകൊണ്ടിരുന്ന വാർണറെ മടക്കി വരുൺ ചക്രവർത്തി കളി കൊൽക്കത്തയ്ക്ക് അനുകൂലമാക്കി. 30 പന്തുകളിൽ നിന്നും 36 റൺസാണ് വാർണർ നേടിയത്. മനീഷ് പാണ്ഡെ 38 പന്തുകളിൽ നിന്ന് 51 റൺസ് നേടി. 31 പന്തുകൾ നേരിട്ട വൃദ്ധിമാൻ സാഹക്ക് 30 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. വിക്കറ്റുകൾ കയ്യിലുണ്ടായിട്ടും സ്‌കോർ നിരക്കുയർത്താനാ
കാതെ ഹൈദരാബാദ് ബാറ്റിംഗ് നിര ശരിക്കും കുഴങ്ങി. നാലോവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത പാറ്റ് കമ്മിൻസ് ആണ് കളിയിലെ ഹീറോ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ബാറ്റിംഗ് തെരെഞ്ഞെടുക്കുകയായിരുന്നു. ഈ സീസണിൽ ഇതാദ്യമായാണ് ടോസ് ജയിക്കുന്ന ക്യാപ്റ്റൻ ബാറ്റിംഗ് തെരെഞ്ഞെടുക്കുന്നത്. ഞായറാഴ്ച്ചത്തെ മത്സരത്തിൽ കിങ്ങ്സ് ഇലവൻ പഞ്ചാബ് രാജസ്ഥാൻ റോയൽസിനെ നേരിടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button