കോതമംഗലം പളളിത്തർക്കം: വിധി നടപ്പാക്കാൻ കേന്ദ്രസേനയെ നിയോഗിക്കുമെന്ന് ഹൈക്കോടതി.

കൊച്ചി / കോതമംഗലം പളളിത്തർക്കക്കേസിൽ കോടതി വിധി നടപ്പിലാക്കാത്തതിന് സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോതമംഗലം മാർത്തോമ്മൻ ചെറിയ പളളിക്കേസിൽ ഓർത്തഡോക്‌സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ് സംസ്ഥാന സർക്കാരിനെ ഹൈക്കോടതി വിമർശിച്ചത്. സഭാ തർക്കത്തിൽ സർക്കാർ പക്ഷം പിടിക്കുന്നതായി കോടതി കുറ്റപ്പെടുത്തിയ കോടതി,വിധി നടത്തിപ്പിന് സർക്കാർ സഹകരിച്ചില്ലെങ്കിൽ കേന്ദ്രസേനയെ നിയോഗിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു. പള്ളി പിടിച്ചെടുത്ത് കൈമാറു ന്നതിനായി കേന്ദ്ര സേനയയെ നിയോഗിക്കുന്നതിൽ നിലപാടറിയി ക്കാൻ കേന്ദ്ര സർക്കാർ അഭിഭാഷകനോട് കോടതി നിർദേശിച്ചു. സുപ്രിംകോടതി വിധി നടപ്പാക്കുന്നതിൽ ഇനിയെന്തെങ്കിലും ചെയ്യാനാ കുമോ എന്ന് ചൊവ്വാഴ്ച തന്നെ അറിയിക്കാൻ സംസ്ഥാന സർക്കാരി നോട് നിർദേശിക്കുകയും, കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുക യുമായിരുന്നു.