HealthNationalNews

ലത മങ്കേഷ്‌കര്‍ക്ക് കോവിഡ് ബാധിച്ചു

മുംബൈ: ഗായിക ലത മങ്കേഷ്‌ക്കര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരമായ ലക്ഷണമില്ലങ്കിലും പ്രായം കണക്കിലെടുത്താണ് ലത മങ്കേഷ്‌കറെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്ന് സഹോദരിപുത്രി രചന വ്യക്തമാക്കി. 92 വയസാണ് ലതയ്ക്ക്.

ലത മങ്കേഷ്‌കര്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ലതയെ ഒര്‍മ്മിക്കണമെന്നും കുടുംബം പറഞ്ഞു. 2019 ല്‍ കടുത്ത ന്യൂമോണിയ ബാധിച്ച് ഒരു മാസത്തോളം ഗുരുതാരാവസ്ഥയില്‍ കഴിഞ്ഞിരുന്നു.

Related Articles

Back to top button