HealthNationalNews

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു

ദില്ലി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വലിയ വര്‍ധനവ്. 109000 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരികരിച്ചത്. ഇതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്ന് ദില്ലി ദുരന്ത നിവാരണ അതോരിറ്റി യോഗം ചേരും.

യൂപിയിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും രണ്ട് ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് ബാധയും ഒമിക്രോണ്‍ ബാധയും ഉയരുന്ന കേരളത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. പൊതു ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

തമിഴ്‌നാട്ടില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. ചെന്നൈയില്‍ മാത്രം 5098 പേര്‍ക്ക് രോഗം കണ്ടെത്തി. 74 പേര്‍ക്കാണ് ഇന്നലെ തമിഴ്‌നാട്ടില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Related Articles

Back to top button