ഇന്ത്യയിൽ കോവിഡ് കേസുകൾ 86.83 ലക്ഷമായി.

ന്യൂഡൽഹി / ഇന്ത്യയിൽ മൊത്തം കോവിഡ് കേസുകൾ 86.83 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിൽ 47,905 പുതിയ കൊവിഡ് കേസുകൾ ആണ് കണ്ടെത്തിയത്. ഇതോടെ മൊത്തം കേസുകൾ 86.83 ലക്ഷമായി ഉയർന്നു. രോഗവിമുക്തർ 80.66 ലക്ഷത്തിലെത്തി. തുടർച്ച യായി രണ്ടാം ദിവസവും ആക്റ്റിവ് കേസുകൾ അഞ്ചു ലക്ഷത്തിൽ താഴെ തന്നെ തുടരുന്നു. ചൊവ്വാഴ്ച 4,94,657ൽ എത്തിയി രുന്ന ആക്റ്റിവ് കേസുകൾ ബുധനാഴ്ച 4,89,294 ആയി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിൽ 550 മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 1,28,121 ആയി. മൊത്തം കേസുകളുടെ 5.63 ശതമാനം പേരാണ് ഇപ്പോൾ ചികിത്സയിലുള്ള തെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ദേശീയ റിക്കവറി നിരക്ക് 92.89 ശതമാനമാണ്. മരണ നിരക്ക് 1.48 ശതമാവും. ബുധനാഴ്ച 11.93 ലക്ഷം സാംപിളു കളാണ് രാജ്യത്തു പരിശോധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹി പ്രതിദിന വർധനയിൽ റെക്കോഡ് സൃഷ്ടിച്ചു കൊണ്ടു ആശങ്ക സൃഷ്ടിക്കുകയാണ്. 8,593 കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യതല സ്ഥാനത്തു സ്ഥിരീകരിച്ചത്. 85 പേർ കൂടി ഡൽഹിയിൽ മരണപെട്ടു. ചൊവ്വാഴ്ച 7,830 കേസുകൾ സ്ഥിരീകരി ച്ചതായിരുന്നു ഇതിനു മുൻപുള്ള ഡൽഹിയിലെ ഏറ്റവും വലിയ വർധന. ജൂൺ 16ന് 93 പേരുടെ മരണം രേഖപ്പെടുത്തിയ ശേഷം ഏറ്റവും കൂടുതൽ കൊവിഡ് മരണം സംഭവിക്കുന്നതും ബുധനാഴ്ച ആയിരുന്നു. ഏതാനും ദിവസം കൊണ്ട് കൊവിഡിന്‍റെ ഈ മൂന്നാം തരംഗം അടങ്ങുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ പറഞ്ഞിട്ടുള്ളത്.
കേരളത്തിൽ ബുധനാഴ്ച 7,007 പുതിയ കേസുകൾ ആണ് സ്ഥിരീക രിച്ചത്. 29 മരണങ്ങൾ സംസ്ഥാനത്തു രേഖപ്പെടുത്തി. കേരളത്തിലെ മൊത്തം കേസുകൾ അഞ്ചു ലക്ഷം പിന്നിട്ടിരിക്കുന്നു. ഇതുവരെ സംസ്ഥാനത്ത് 1,771പേർ മരണപെട്ടു. 10.91 ശതമാനമാണ് കേരളത്തി ലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 78,420 ആക്റ്റിവ് കേസു കൾ ആണ് ഉള്ളത്. മഹാരാഷ്ട്രയിൽ 4,907 പുതിയ കേസുകളും 125 മരണവും 24 മണിക്കൂറിനിടെ രേഖപ്പെടുത്തി. 88,070 ആക്റ്റിവ് കേസുകളുണ്ട് ഇപ്പോൾ സംസ്ഥാനത്ത്. പശ്ചിമ ബംഗാളിൽ 3,872 പേർക്കു കൂടിയാണ് രോഗം കണ്ടെത്തിയത്. 49 പേരുടെ മരണവും പുതുതായി രേഖപ്പെടുത്തി. 90 ശതമാനത്തിലേറെ റിക്കവറി നിരക്കുണ്ട് ബംഗാളിൽ. ആക്റ്റിവ് കേസുകൾ 32,836. കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിൽ രോഗികളിൽ പ്രതിദിന വർധന 2,584 ആണ്. 23 പേർ കൂടി മരിച്ചു. 30,743 ആക്റ്റിവ് കേസുകളാണ് കർണാടകയിൽ ഇപ്പോൾ ഉള്ളത്. തമിഴ്നാട്ടിൽ 2,184 പേർക്കു കൂടി രോഗം കണ്ടെത്തി. 28 പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തു. 18,655 ആക്റ്റിവ് കേസുകളാണ് തമിഴ്‌നാട്ടിൽ ഇപ്പോൾ ഉള്ളത്.