CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNews
യു.കെയിൽ നിന്ന് കേരളത്തിലെത്തിയ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം / യു.കെയിൽ നിന്ന് കഴിഞ്ഞ ഒരാഴ്ചക്കിടെ കേരളത്തിൽ എത്തിയ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ബ്രിട്ടനിൽ പടരുന്ന ജനിതകമാറ്റം വന്ന പുതിയ വൈറസ് ബാധയാണോ ഇവർക്ക് ബാധിച്ചതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി സ്രവം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും പരിശോധനക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം വന്ന ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത ഉണ്ടാവൂ എന്ന് ആരോഗ്യവിദഗ്ദ്ധർ അറിയിച്ചു.