HealthKerala NewsNews

കോവിഡ് നിയന്ത്രണം: അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായുള്ള അവലോകന യോഗം ഇന്ന് ചേരും.

വൈകിട്ട് മൂന്നു മണിയ്ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായിട്ടാണ് യോഗം ചേരുന്നത്. കൂടുതല്‍ നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും.

എന്നാല്‍ പൊതുസമ്പര്‍ക്കം കുറയ്ക്കുന്നതിനായി നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും. കേസുകള്‍ വര്‍ധിച്ചതോടെ സ്‌കൂളുകള്‍ അടയ്ക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമെടുക്കും.

കോവിഡ് രോഗവ്യാപനം ആശങ്കാജനകമാണെന്നും, കുട്ടികളുടെ സുരക്ഷ മുന്‍ നിര്‍ത്തി സ്‌കൂളുകള്‍ അടയ്ക്കണോ എന്നതില്‍ കോവിഡ് അവലോകനയോഗത്തില്‍ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

ഒമിക്രോണ്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടച്ചിടണമെന്നും, ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും, സമയം ക്രമീകരണം നടത്തുക, രാത്രി കാല കര്‍ഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങള്‍ കൊണ്ട് വരണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ നിര്‍ദേശം.

Related Articles

Back to top button