CovidDeathEditor's ChoiceHealthLatest NewsLocal NewsNationalNews

24മണിക്കൂറിൽ 96,424 പേർക്ക് കൊവിഡ്; രാജ്യത്ത് 52 ലക്ഷത്തിലേറെ രോഗികൾ.

ഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 96,424 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 52,14,677 ആയെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. 1174 മരണം കൂടി പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകളനുസരിച്ച്‌ രാജ്യത്ത് ഇത് വരെ 84,372 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.

നിലവിൽ 1.63 ശതമാനമാണ് രാജ്യത്ത് മരണ നിരക്ക്.നിലവിൽ 10,17,754 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. 41,12,551 പേർ ഇത് വരെ രോഗമുക്തി നേടി. 78.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്തെ അറുപത് ശതമാനം കോവിഡ് രോഗികളും 5 സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൾ. കേന്ദ്ര ഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളും ഉൾപ്പെടെ 13 ഇടങ്ങളിൽ നിലവിൽ രോഗികൾ 5000 താഴെയാണെന്നും കേന്ദ്ര സർക്കാർ പറയുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ 3.02 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. 8.12 ലക്ഷം പേർ രോഗവിമുക്തരായി. 31351 പേരാണ് മരിച്ചത്. ആന്ധ്ര പ്രദേശിൽ 88197 പേർ ചികിത്സയിലാണ്. 5.08 ലക്ഷം പേർ രോഗവിമുക്തി നേടി. 5177 പേർ മരിച്ചു. കർണാടകത്തിൽ 1.03 ലക്ഷം പേർ ചികിത്സയിലുണ്ട്. 3.83 ലക്ഷം പേരുടെ രോഗം ഭേദമായി.7629 പേരാണ് മരിച്ചത്. തമിഴ്നാട്ടിൽ 4.7 ലക്ഷം പേർ രോഗവിമുക്തി നേടി. 46610 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. മരിച്ചവരുടെ എണ്ണം 8618 ആയി. ഡൽഹിയിൽ 4877 പേരും ഗുജറാത്തിൽ 3270 പേരും ഉത്തർ പ്രദേശിൽ 4771 പേരും ബംഗാളിൽ 4183 പേരും മരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button