കോഴിക്കോട് ബാലികാ മന്ദിരത്തില്‍ നിന്ന് വീണ്ടും പെണ്‍കുട്ടികളെ കാണാതായി
KeralaNewsLocal NewsCrime

കോഴിക്കോട് ബാലികാ മന്ദിരത്തില്‍ നിന്ന് വീണ്ടും പെണ്‍കുട്ടികളെ കാണാതായി

കോഴിക്കോട്: കോഴിക്കോട് വെളളിമാടുകുന്ന് ബാലികാ മന്ദിരത്തിലെ പെണ്‍കുട്ടികളെ കാണാതായി. പോക്സോ കേസുകളില്‍ ഇരകളായ രണ്ട് പെണ്‍കുട്ടികളെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

കാണാതായവര്‍ കോഴിക്കോട് സ്വദേശികളാണെന്ന് മെഡിക്കല്‍ കോളജ് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ജനുവരിയില്‍ ആറ് പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായിരുന്നു. കാണാതായ പെണ്‍കുട്ടികളെ മൈസൂരില്‍ നിന്നും ബംഗളൂരുവില്‍ നിന്നും മലപ്പുറത്തെ എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഈ സംഭവത്തില്‍ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തിരുന്നു.

Related Articles

Post Your Comments

Back to top button