
കോഴിക്കോട്: പുതുപ്പാടിയില്‍ കാല്‍നട യാത്രക്കാരന് കാറിടിച്ച് മരിച്ചു. ഇടിച്ച വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് മരണം. വെസ്റ്റ് പുതുപ്പാടി സ്വദേശിയായ നടുക്കുന്നുമ്മല്‍ രാജുവാണ്(43) അപകടത്തില്‍ മരിച്ചത്. ദേശീയപാത 766 ൽ വെസ്റ്റ് പുതുപ്പാടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം.രാവിലെ 6.45 ഓടെയാണ് രാജുവിനെ റോഡരികിലെ പൊന്തക്കാട്ടിൽ ചോര വാർന്ന നിലയിൽ നാട്ടുകാർ കണ്ടെത്തുന്നത്.
ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഈങ്ങാപ്പുഴയിലെ ചായകടയിലെ ജീവനക്കാരനായ രാജു പുലർച്ചെ കട തുറക്കാനായി വെസ്റ്റ് പുതുപ്പാടിയിൽ ബസ്സിൽ കയറാനായി എത്തിയപ്പോഴാണ് കാറിടിച്ച് തെറിപ്പിച്ചത്. പുലര്‍ച്ചെ കട തുറക്കാനായി പുറപ്പെട്ട രാജു ബസ് കാത്ത് നില്‍ക്കുന്നതിനിടെയാണ് കാറ് ഇടിക്കുന്നത്. പുലര്‍ച്ചെയായതിനാല്‍ റോഡില്‍ ആളുകള്‍ ആരുതന്നെ ഇല്ലായിരുന്നു. അതുകൊണ്ടാണ് അപകടം ആരുടെയും ശ്രദ്ധയില്‍പ്പെടാഞ്ഞത്.
Post Your Comments