
കോഴിക്കോട് : കോഴിക്കോട് മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം ഭയാനകമെന്ന് മദ്രാസ് ഐഐടി റിപ്പോർട്ട് . ബലപ്പെടുത്താൻ 30 കോടി വേണം .ആർക്കിടെക്റ്റിൽ നിന്ന് പിഴ ഈടാക്കി കേസുമായി മുന്നോട്ടു പോകണമെന്നും ശുപാർശ നൽകിയിട്ടുണ്ട്.
15 മാസമെടുത്താണ് ഐ.ഐ.ടി പഠനം പൂര്‍ത്തിയാക്കി ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2015 ല്‍ 75 കോടി രൂപ ചിലവിലാണ് കെഎസ്ആര്‍ടിസി ടെര്‍മിനിലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബലപ്പെടുത്താന്‍ നിര്‍മാണതുകയുടെ പകുതി മാത്രമേ വരൂ എന്നും അതിനാല്‍ പൂര്‍ണമായി പൊളിക്കേണ്ട കാര്യമില്ലെന്നും ഐ.ഐ.ടി വിദഗ്ധര്‍ പറയുന്നു.
Post Your Comments