
കോഴിക്കോട്: മായനാട് ഏഴ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. വയറിളക്കവും പനിയും ബാധിച്ച കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
എന്നാല്‍ കുട്ടിയുെ ആരോഗ്യ നില തൃപ്തികരമാണ് എന്നാണ് ഡോക്ടര്‍ പറഞ്ഞു. നിലവില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ഈ മാസം ആദ്യം മായനാട് ഭാഗത്ത് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
കാസര്‍കോഡ് ഷിഗെല്ല കഴിച്ചു ഭക്ഷ്യ വിഷബാധയേറ്റ് മരണമടഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴാണ് വീണ്ടും കേരളത്തില്‍ ഷിഗെല്ല സ്ഥിരീകരിച്ചത്. ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത് ഷിഗെല്ലായാണെന്നായിരുന്നു കണ്ടെത്തല്‍.
ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗല്ല. ഷിഗല്ല വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയയാണ് ഷിഗല്ല രോഗത്തിന് കാരണമാവുന്നത്.
Post Your Comments