കോഴിക്കോടിന്റെ സ്വന്തം പൊന്‍പാറകുന്ന്
Travel

കോഴിക്കോടിന്റെ സ്വന്തം പൊന്‍പാറകുന്ന്

കോഴിക്കോട്: കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പെരുവയല്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു മലയും വ്യൂ പോയിന്റുമാണ് പൊന്‍പാറക്കുന്ന്. ചുറ്റുപാടുമുള്ള പ്രദേശങ്ങളുടെ അതിമനോഹരമായ കാഴ്ചയാണ് കുന്നിന്‍ മുകളില്‍ നിന്ന് നോക്കിയാല്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക. മുകളിലേക്ക് എത്താന്‍ കൃത്യമായ റോഡോ വഴിയോ ഇല്ല, മലയിലേക്കുള്ള കയറ്റം അല്‍പം കഠിനമായിരിക്കും. എന്നാല്‍ മുകളില്‍ എത്തിയാല്‍ അവിടെ നിന്നുള്ള കാഴ്ച്ച നിങ്ങളുടെ മനസ്സ് നിറക്കും.

നിങ്ങളുടെ പ്രിയപെട്ടവരുമായി സൂര്യാസ്തമയവും സൂര്യോദയവും ആസ്വദിക്കാന്‍ പറ്റിയ ഏറ്റവും മികച്ച, ശാന്തമായ ഊര്‍ജ്ജസ്വലമായ, സമാധാനപരമായ സ്ഥലമാണിത്. തൊട്ടടുത്ത ഗ്രാമമായ പെരുവയലിലെ വിദൂരകായ്ച്ച ഇവിടെ നിന്നും നിങ്ങള്‍ക്ക് ആസ്വദിക്കാം. ഭാഗ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കോടമഞ്ഞും കാണാന്‍ സാധിക്കും. ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 6 മണിക്ക് മുമ്പോ വൈകുന്നേരം 4 മണിക്ക് ശേഷമോ ആണ്. പകല്‍ വെളിച്ചം മായുന്നതിന് മുമ്പ് താഴേക്ക് ഇറങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു.

കാരണം രാത്രിയില്‍ താഴെക്ക് ഇറങ്ങുന്നത് വളരെ അപകടകരമാണ്. മൊത്തത്തില്‍, നിങ്ങള്‍ക്ക് ശാന്തതയുടെയും മനസ്സിനെ സ്പര്‍ശിക്കുന്ന കാഴ്ചകളുടെയും ഒരു സ്പന്ദനം കണ്ടെത്താന്‍ കഴിയുന്ന സ്ഥലമാണിത്. കോഴിക്കോട് ടൗണില്‍ നിന്ന് ഏകദേശം 16 കിലോമിറ്റര്‍ മാറിയാണ് പൊന്‍പാറകുന്ന് സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നും 20 കെ എം അകലെയാണ് കോഴിക്കോട് ബീച്ച്.

Related Articles

Post Your Comments

Back to top button