CinemaLatest NewsMoviePoliticsUncategorized
ബി ജെ പി സ്ഥാനാർത്ഥിയായതോടെ മക്കളുടെ സിനിമാ അവസരങ്ങൾ നഷ്‌ടമായി; സൈബർ ആക്രമണങ്ങൾക്ക് താനും കുടുംബവും ഇരയാകേണ്ടി വന്നുവെന്ന് കൃഷ്‌ണകുമാർ

തിരുവനന്തപുരം: ബി ജെ പി സ്ഥാനാർത്ഥിയായതോടെ സിനിമാ രംഗത്ത് മക്കളുടെ അവസരങ്ങൾ നഷ്‌ടമായി തുടങ്ങിയെന്ന് നടൻ കൃഷ്‌ണകുമാർ. രാഷ്ട്രീയം വ്യക്തമാക്കിയതിന് പിന്നാലെ സൈബർ ആക്രമണത്തിനും ഇരയായി. തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമാകുമെന്നും കൃഷ്‌ണകുമാർ വ്യക്തമാക്കി.
രാഷ്ട്രീയം വ്യക്തമാക്കിയതോടെയാണ് സിനിമ രംഗത്ത് മക്കൾക്ക് അവസരങ്ങൾ കുറഞ്ഞു. ഡേറ്റുകൾ മാറുകയും സിനിമകൾ നഷ്‌ടമാവുകയും ചെയ്‌തു. താൻ മാത്രമല്ല കുടുംബവും സൈബർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നുവെന്നും കൃഷ്‌ണകുമാർ പറഞ്ഞു.
തിരഞ്ഞെടുപ്പിനിടയിൽ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകൾ പൂർത്തിയാക്കി വീണ്ടും അഭിനയരംഗത്തെ തിരക്കുകളിലേക്ക് കടക്കുകയാണ്. മേയ് രണ്ട് തനിക്ക് അനുകൂലമാണെന്നാണ് പ്രതീക്ഷ. അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയായി എത്തിയതെന്നും നടൻ പറയുന്നു.