ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കാന്‍ അരയും തലയും മുറുക്കി കെഎസ്ഇബി
NewsKeralaSports

ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കാന്‍ അരയും തലയും മുറുക്കി കെഎസ്ഇബി

മലപ്പുറം: വരാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പിനെ വരവേല്‍ക്കാന്‍ അരയും തലയും മുറുക്കി കെഎസ്ഇബിയും രംഗത്ത്. ഫുട്ബോള്‍ മാമാങ്കം കാണാന്‍ ആസ്വാദകര്‍ക്ക് വൈദ്യുതി മുടക്കമില്ലാതെ സൗകര്യമൊരുക്കുകയാണ് എസ്ഇബിയുടെ ലക്ഷ്യം. ഫുട്ബോള്‍ ആരാധകര്‍ ഏറ്റവുമധികമുള്ള ജില്ലയാണ് മലപ്പുറം. ജില്ലയിലെ കാളികാവ് സെക്ഷന് കീഴില്‍ യുദ്ധകാലടിസ്ഥാനത്തിലാണ് നവീകരണ പ്രവര്‍ത്തനവും അറ്റകുറ്റപ്പണികളും നടത്തുന്നത്. ലോകകപ്പ് തുടങ്ങുന്ന ഈ മാസം 20ന് മുമ്പ് തന്നെ എല്ലാ വൈദ്യുതി ലൈനുകളും കുറ്റമറ്റതാക്കുന്നതിന് വേണ്ടി കാളികാവ് സെക്ഷന് കീഴില്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവര്‍ത്തനം നടക്കുന്നത്.

രണ്ട് ഗ്രൂപ്പുകള്‍ മരച്ചില്ലകള്‍ വെട്ടിമാറ്റി ലൈനുകളുടെ കാര്യക്ഷമത ഉറപ്പാക്കാനും മറ്റൊരു ഗ്രൂപ്പ് അലൂമിനയം ലൈനുകള്‍ മാറ്റി എബിസി ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്ന നവീകരണ ജോലിയിലുമാണ്. മലയോര മേഖലയായതിനാല്‍ ചെറു കാറ്റടിച്ചാല്‍ പോലും മരക്കൊമ്പുകള്‍ ലൈനില്‍ തട്ടി വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണുള്ളത്. ഇത് ആഘോഷ വേളകളിലും ലോകകപ്പ് സീസണുകളിലും കടുത്ത വിമര്‍ശനത്തിനും കൈയേറ്റത്തിനും ജീവനക്കാര്‍ ഇരയാകാറുണ്ട്. ഇതിന് പരിഹാരം കാണാനും ജനങ്ങള്‍ക്ക് മുടക്കമില്ലാത്ത വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് അസി. എന്‍ജിനീയര്‍ ബിജു പറഞ്ഞു. ആരാധകരുടെ ഫുട്‌ബോള്‍ ആവേശം ചോരാതിരിക്കാനാണ് എസ്ഇബിയുടെ ഈ ശ്രമങ്ങള്‍.

Related Articles

Post Your Comments

Back to top button