Editor's ChoiceKerala NewsLatest NewsLocal NewsNews
കോവിഡ് മൂലം നിർത്തി വെച്ചിരുന്ന മുഴുവൻ കെ എസ് ആർ ടി സി ബസ് സർവീസുകളും ജനുവരി ഒന്ന് മുതൽ സർവീസ് നടത്തും.

തിരുവനന്തപുരം / കോവിഡ് മൂലം നിർത്തി വെച്ചിരുന്ന മുഴുവൻ കെ എസ ആർ ടി സി ബസ് സർവീസുകളും കേരളത്തിൽ ജനുവരി ഒന്ന് മുതൽ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കെഎസ്ആർടിസി ബസുകളിൽ പതിനഞ്ചുവരെ ആളുകൾക്ക് നിന്ന് യാത്ര ചെയ്യാൻ അനുമതി നല്‍കിയിട്ടുണ്ട്. ലോക്ഡൗണിനെ തുടർന്നാണ് കെഎസ്ആർടിസി സര്‍വീസുകള്‍ ഭാഗികമായി കുറച്ചിരുന്നത്. കൊവിഡ് മാനദണ്ഡം പാലിക്കേണ്ട തിനാൽ നിന്നുള്ള യാത്രക്ക് ഇതുവരെ അനുമതി ഉണ്ടായിരുന്നില്ല. അതേസമയം, ക്രിസ്തുമസ്, പുതുവൽസരത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവീസും നടത്തുന്നുണ്ട്. ഡിസംബർ 21 മുതൽ ജനുവരി 4 വരെ, കേരളത്തിലെ വിവിധ കേന്ദ്രങ്ങിൽ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമായിരിക്കും സര്‍വീസ് നടത്തുക.