പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കോഴിക്കോട് കെഎസ്ആർടിസി ബസ് സർവീസുകൾ പുനഃരാരംഭിച്ചു
NewsKerala

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കോഴിക്കോട് കെഎസ്ആർടിസി ബസ് സർവീസുകൾ പുനഃരാരംഭിച്ചു

കോഴിക്കോട്: ജില്ലയിൽ കെഎസ്ആർടിസി ബസ് സർവ്വീസ് പുന:രാരംഭിച്ചു. പോലീസ് സംരക്ഷണയിലായിരിക്കും സർവ്വീസ് നടത്തുക. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് ബസുകൾക്ക് നേരെ വ്യാപക അക്രമങ്ങളുണ്ടായ പശ്ചാത്തലത്തിലായിരുന്നു കെഎസ്ആർടിസി സർവ്വീസുകൾ നിർത്തി വച്ചതായി അധികൃതർ അറിയിച്ചത്.

തൃശൂർ നിന്നും കണ്ണൂരിലേക് പോകുകയായിരുന്നു ബസിനു നേരെ ഫറോക്ക് വെച്ചും ബംഗളുരുവിനു പോകുകയായിരുന്ന ബസിനു നേരെയും കല്ലേറുണ്ടായി. താമരശേരിയിലും വടകരയിലും ലോറികൾക്ക് നേരെയും കല്ലേറുണ്ടായി. ദേശീയപാതയിൽ വട്ടക്കുണ്ട് പാലത്തിൽ ടയർ കൂട്ടിയിട്ട് ഗതാഗതം ഹർത്താൽ അനുകൂലികൾ തടസപ്പെടുത്തി. പോലീസ് എത്തിയാണ് റോഡിലെ ഗതാഗത തടസം മാറ്റിയത്.

Related Articles

Post Your Comments

Back to top button