അച്ഛനും മകള്‍ക്കും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മര്‍ദ്ദനം; ഗതാഗത മന്ത്രി റിപ്പോര്‍ട്ട് തേടി
NewsKerala

അച്ഛനും മകള്‍ക്കും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മര്‍ദ്ദനം; ഗതാഗത മന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ മുന്നില്‍ വച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ആമച്ചല്‍ സ്വദേശി പ്രേമനന്ദിനാണ് മര്‍ദ്ദനമേറ്റത്.

മകളുടെ കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി എംഡിയോട് വിശദീകരണം തേടി. അതിക്രമത്തില്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രേമനും മകളും ഇന്ന് രാവിലെയാണ് കാട്ടാക്കട ഡിപ്പോയില്‍ കണ്‍സെഷന് വണ്ടി എത്തുന്നത്. കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കമുണ്ടായത്. പ്രേമനെ മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദിച്ചു. ഇതിനിടെ മാറ്റാന്‍ ശ്രമിച്ച മകള്‍ക്കും പരിക്കേറ്റും.

Related Articles

Post Your Comments

Back to top button