
തിരുവനന്തപുരം: നിറം മാറ്റത്തിനൊരുങ്ങി കെഎസ്ആര്‍ടിസി. ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റും തമ്മില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന യാത്രക്കാരുടെ പരാതി കണക്കിലെടുത്താണ് നിറം മാറ്റാനുള്ള തീരുമാനവുമായി കെഎസ്ആര്‍ടിസി എത്തുന്നത്. സൂപ്പര്‍ ഫാസ്റ്റുകളുടെ മുന്‍വശത്തെ മഞ്ഞനിറം കൂട്ടിയും ചുവപ്പുനിറം കുറച്ചുമാണ് പുതിയ മാറ്റം. സ്വിഫ്റ്റ് കമ്പനിയുടെ പേരിലായതിനാല്‍ സ്വിഫ്റ്റിന്റെ ഓറഞ്ച് നിറത്തില്‍ വരകളുമുണ്ടാകും.
പുതിയ നിറത്തില്‍ 131 ബസുകളാണ് നിരത്തിലിറങ്ങാന്‍ പോകുന്നത്. മാര്‍ച്ചോടെ ഈ ബസുകള്‍ സര്‍വീസ് തുടങ്ങും. രണ്ടാംഘട്ടത്തില്‍ കിഫ്ബി ഫണ്ടില്‍ നിന്ന് 262 സൂപ്പര്‍ഫാസ്റ്റുകളും നിരത്തിലിറങ്ങും. ഇതോടെ നിലവില്‍ ഏഴ് വര്‍ഷം പഴക്കമുള്ള 237 സൂപ്പര്‍ഫാസ്റ്റുകളും എട്ട് വര്‍ഷം പഴക്കമുള്ള 68 ബസുകളും ഓര്‍ഡിനറി സര്‍വീസുകളാക്കി മാറ്റും.
Post Your Comments