കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഉറപ്പാക്കാന്‍ സ്ഥിരം സ്‌കീം വേണം: ഹൈക്കോടതി
NewsKerala

കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഉറപ്പാക്കാന്‍ സ്ഥിരം സ്‌കീം വേണം: ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പാക്കാനായി സ്ഥിരമായ ഒരു സ്‌കീം വേണമെന്ന് ഹൈക്കോടതി. ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കെഎസ്ആര്‍ടിസിക്ക് പെട്ടെന്ന് സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും അതിനാല്‍ സര്‍ക്കാര്‍ സഹായം തുടരേണ്ടത് ആവശ്യമാണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കെഎസ്ആര്‍ടിസിയുടെ ആസ്തികളുടെ കണക്കെടുക്കണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകാത്തതില്‍ കോടതി വിമര്‍ശനം രേഖപ്പെടുത്തി. കോടതി നിശ്ചയിച്ച സമയത്തിനുള്ളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് സ്ഥിരം നയം രൂപീകരിക്കാന്‍ സാവകാശം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹര്‍ജി അടുത്ത മാസം 19ന് പരിഗണിക്കാനായി മാറ്റി.

Related Articles

Post Your Comments

Back to top button