Kerala NewsLatest NewsNationalNewsTravel
കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് അപകടത്തില്‍ പെട്ടു: ഡ്രൈവറുടെ നില അതീവഗുരുതരം
കൃഷ്ണഗിരി: തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് തമിഴ്‌നാട്ടില്‍ അപകടത്തില്‍ പെട്ടു. കൃഷ്ണഗിരിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് വിവരം. മുന്നില്‍ പോകുകയായിരുന്ന ലോറിക്കു പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു എന്നാണ് സൂചന. ബസിലെ മറ്റ് യാത്രക്കാര്‍ക്ക് കാര്യമായ പരിക്കുകളില്ല. ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.