Kerala NewsLatest NewsNews
ദേശീയപണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കാന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം: രണ്ട് ദിവസത്തെ ദേശീയപണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി മാനേജ്മെന്റ്. പണിമുടക്ക് ദിവസം ഡയസ്നോണ്‍ പ്രഖ്യാപിക്കാന്‍ ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു. പക്ഷേ കെഎസ്ആര്‍ടിസിയില്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നില്ല.
ശമ്പള പ്രശ്നത്തില്‍ ഈ മാസം അഞ്ചിന് പണിമുടക്കിയ ജീവനക്കാരുടെ വേതനം പിടിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനൊപ്പമാണ് ദേശീയപണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കാനും തീരുമാനിച്ചത്. തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പണിമുടക്കിയ ജീവനക്കാരുടെ കണക്ക് എടുത്തുതുടങ്ങി.
പണിമുടക്കിന് തലേന്നും പിറ്റേന്നും മുന്‍കൂട്ടി അറിയിക്കാതെ ജോലിക്ക് ഹാജരാവത്തവര്‍ക്കും വൈകി എത്തിയവര്‍ക്കും എതിരെയും നടപടി ഉണ്ടാകും. തിങ്കളാഴ്ച തന്നെ ജോലിക്കെത്താത്തവരുടെ പട്ടിക സമര്‍പ്പിക്കാനാണ് നിര്‍ദേശം.