കെഎസ്ആര്‍ടിസിക്കും വേണ്ട 2000 രൂപ നോട്ട്
NewsKeralaLocal NewsTravel

കെഎസ്ആര്‍ടിസിക്കും വേണ്ട 2000 രൂപ നോട്ട്

തിരുവനന്തപുരം: 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് കെഎസ്ആര്‍ടിസി. കണ്ടക്ടര്‍മാര്‍ക്കും ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാര്‍ക്കും ഇത് സംബന്ധിച്ച് കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കി. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം.2000 രൂപ നോട്ട് സ്വീകരിക്കില്ലെന്ന് ബിവറേജ് കോര്‍പ്പറേഷനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വെള്ളിയാഴ്ചയാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരമുണ്ട്. അതുവരെ നോട്ടുകളുടെ പ്രാബല്യം തുടരുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.2016 നവംബര്‍ എട്ടിന് നോട്ട് നിരോധിച്ചതിന് പിന്നാലെയാണ് 2000 രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയത്. 2018 മുതല്‍ 2000 രൂപയുടെ അച്ചടി നിര്‍ത്തിവെച്ചിരുന്നു. നോട്ടുകള്‍ അച്ചടിച്ച ലക്ഷ്യം കൈവരിച്ചെന്ന് ആര്‍.ബി.ഐ അറിയിച്ചു.

Related Articles

Post Your Comments

Back to top button