ലാഭമുണ്ടാക്കുക എന്നതല്ല, മികച്ച പൊതുഗതാഗതം ഒരുക്കുകയാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം; ആന്റണി രാജു
NewsKeralaPolitics

ലാഭമുണ്ടാക്കുക എന്നതല്ല, മികച്ച പൊതുഗതാഗതം ഒരുക്കുകയാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം; ആന്റണി രാജു

പറവൂര്‍: ലാഭമുണ്ടാക്കുക എന്നതല്ല, മറിച്ച് സംസ്ഥാനത്തുടനീളം മികച്ച പൊതുഗതാഗതം ഒരുക്കുക എന്നതാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പറവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ സ്ഥലത്ത് പുതുതായി നിര്‍മ്മിച്ച യാത്ര ഫ്യുവല്‍സ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര പൊതുമേഖല എണ്ണക്കമ്പനികളുടെ സഹകരണത്തോടെ കെഎസ്ആര്‍ടിസിയുടെ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാനായാണ് ഡിപ്പോയോടു ചേര്‍ന്ന് പെട്രോള്‍-ഡീസല്‍ പമ്പുകള്‍ സ്ഥാപിക്കുന്നത്. കൃത്യമായ അളവില്‍ ഗുണമേന്മയുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ യാത്ര ഫ്യുവല്‍സ് ഔട്ട്‌ലെറ്റുകളിലൂടെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ഒമ്പതാമത്തെ യാത്ര ഫ്യുവല്‍സ് ഔട്ട്‌ലെറ്റാണ് പറവൂരിലേത്. ഇതിലൂടെ ഗതാഗതത്തോടൊപ്പം ഇന്ധന വിതരണ രംഗത്തും സജീവ സാന്നിധ്യമാകാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എ. പ്രഭാവതി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദീപക് ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ എം.ജെ. രാജു, പ്രതിപക്ഷ നേതാവ് ടി.വി. നിഥിന്‍, കെ.ടി. സെബി, ഇ.ജി. ശശി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Related Articles

Post Your Comments

Back to top button