അത് കെ എസ് യു നേതാവ് : എന്തിനാടാ സിദ്ദീക്കേ കള്ളം പറയുന്നത് ? ടി സിദ്ദിഖിന്റെ ആരോപണം തള്ളി സോഷ്യൽ മീഡിയ
NewsKeralaPoliticsCrime

അത് കെ എസ് യു നേതാവ് : എന്തിനാടാ സിദ്ദീക്കേ കള്ളം പറയുന്നത് ? ടി സിദ്ദിഖിന്റെ ആരോപണം തള്ളി സോഷ്യൽ മീഡിയ

കോഴിക്കോട്: രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് അക്രമത്തിൽ പുതിയ ആരോപണവുമായി രംഗത്ത് എത്തിയ കോൺഗ്രസ് നേതാവ് ടി സിദ്ദീഖിനെ തള്ളി സോഷ്യൽ മീഡിയ. പോലീസ് വന്നതിന് ശേഷവും എസ് എഫ് ഐ അവിടെ അക്രമം നടത്തിയെന്നാണ് ടി. സിദ്ദിഖ് ആരോപിക്കുന്നത്.

ആക്രമിക്കാന്‍ എസ്.എഫ്.ഐക്കാരനെ പുറത്തുതട്ടി പ്രോത്സാഹിപ്പിച്ച് ഓഫീസിനകത്തേക്കു കേരള പോലീസ് പറഞ്ഞു വിടുന്നുമെന്നും സിദ്ദിഖ് ആരോപിച്ചിരുന്നു.

ഇതോടെയാണ് സിദ്ദിഖിന്റെ ആരോപണം തള്ളി പോസ്റ്റിന് താഴെ അജിത് മെടാച്ചെരിയിൽ എന്നയാൾ കമന്റ് ചെയ്തിരിക്കുന്നത്.

എന്നാൽ ആ കയറി വന്നത് കെ എസ് യു നേതാവ് ജിജി പറമ്പൻ ആണല്ലോ..എന്തിനാടാ സിദ്ധിക്കേ കളളം പറയുന്നത് എന്നാണ് കമന്റ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ടി. സിദ്ദീഖിന്റെ ആരോപണം.

‘പൊലീസ് വന്ന് ചിത്രങ്ങള്‍ എടുത്ത ശേഷവും എസ്.എഫ്.ഐ ഗുണ്ടകള്‍ ശ്രീ. രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസില്‍ അക്രമം നടത്തി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാന്‍ എസ്.എഫ്.ഐക്കാരനെ പുറത്തുതട്ടി പ്രോത്സാഹിപ്പിച്ച് ഓഫീസിനകത്തേക്കു പറഞ്ഞു വിടുന്ന കേരളാ പൊലീസ്,’

എന്നാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ പങ്കുവെച്ച് ടി. സിദ്ദീഖ് എഴുതിയത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആരോപണങ്ങൾക്ക് വിരുദ്ധമായിട്ടാണ് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നത്.

ഇതോടെയാണ് ടി സിദ്ദീഖ് പുതിയ ആരോപണവുമായി രംഗത്ത് വന്നത്. രാഹുല്‍ഗാന്ധിയുടെ കസേരയില്‍ വാഴവെച്ചതിലും മറ്റ് ആക്രമണ സംഭവങ്ങളിലും തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചിത്രമെടുത്തത്.

ഈ ചിത്രങ്ങളില്‍ ഗാന്ധി ചിത്രം ചുമരില്‍ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓഫീസ്ആക്രമണത്തില്‍ പൊലീസിന് വീഴ്ച്ചയുണ്ടായെന്നും കല്‍പ്പറ്റ ഡി.വൈ.എസ്.പിക്കെതിരെ വകുപ്പ് തല അന്വേഷണം വേണമെന്നും ഡി.വൈ.എസ്.പി ശിപാര്‍ശ ചെയ്തു.

Related Articles

Post Your Comments

Back to top button