
ന്യൂഡല്‍ഹി: ഹരിയാനയില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കുല്‍ദീപ് ബിഷ്ണോയി ബിജെപിയിലേക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ നദ്ദയുമായും കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഷ്ട്രീയമായ തിരിച്ചടിയാണ് ബിഷ്ണോയിയുടെ ചുവടുമാറ്റം. നേരത്തേ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിഷ്ണോയി പാര്‍ട്ടി മാറി വോട്ട് ചെയ്തത് ഹരിയാനയില്‍നിന്ന് മത്സരിച്ച അജയ്മാക്കന്റെ പരാജയത്തിന് കാരണമായിരുന്നു.
പിന്നാലെ എല്ലാ പാര്‍ട്ടി പദവികളില്‍നിന്നും കോണ്‍ഗ്രസ് കുല്‍ദീപ് ബിഷോണോയിയെ നീക്കുകയും ചെയ്തു. ഹൂഡയോട് അടുപ്പം പുലര്‍ത്തുന്ന ഉദയ് ഭനിനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചതോടെ ദേശീയ നേതൃത്വത്തോട് നീരസത്തിലാണ് ബിഷ്ണോയ്.
Post Your Comments