വിസാ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുമായി കുവൈത്ത്
GulfNewsWorld

വിസാ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുമായി കുവൈത്ത്

കുവൈത്ത്: വിസാ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കുവൈത്ത്. വര്‍ക്ക് പെര്‍മിറ്റുമായി കുവൈത്തില്‍ പ്രവേശിച്ച് വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത വിദേശി തൊഴിലാളികള്‍ക്കെതിരെ നടപടിയുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. ഇത്തരത്തിലുള്ള തൊഴിലാളികള്‍ക്കെതിരെ തൊഴിലുടമക്ക് സഹേല്‍ ആപ്പ് വഴി പരാതി നല്‍കാം.

സ്പോണ്സര്‍ പരാതി നല്‍കിയ തൊഴിലാളിക്ക് പരാതി രജിസ്റ്റര്‍ ചെയ്ത തീയതി മുതല്‍ രണ്ട് മാസത്തിനുള്ളില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കുവാനുള്ള അവസരമുണ്ട്. നിശ്ചിത സമയപരിധിക്കുള്ളില്‍ വിശദീകരണം നല്‍കാത്ത തൊഴിലാളികളുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ഒളിച്ചോടിയ തൊഴിലാളിയായി കണക്കിലെടുത്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബ്ലിക് അതോറിറ്റി അറിയിച്ചു.

Related Articles

Post Your Comments

Back to top button