Kerala NewsNewsPolitics

കെ വി തോമസ് ഒരു പപ്പടം കൂടി ചോദിച്ചു: ട്രോളി ടി സിദ്ദിഖ്

കൊച്ചി: തൃക്കാക്കര ഉപതെരടുപ്പിനോടനുബന്ധിച്ച് യൂഡിഎഫില്‍ വലിയ പൊട്ടിത്തെറികളാണ് ഉണ്ടാകുന്നത്. പല തരത്തിലുള്ള തര്‍ക്കങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ അതിനിടയില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്റെ പേരില്‍ പുറംന്തള്ളപ്പെട്ട കെവി തോമസിനെതിരെ വലിയ അക്രമമാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്. ഇതിന് ശേഷം തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് കൂടി എത്തിയതോടെ തര്‍ക്കം മുറുകുകയാണ്. ഇതിനിടയില്‍ തൃക്കാക്കരയില്‍ ഇടത് മുന്നണിക്ക് വേണ്ടി പ്രചരണം നടത്തുമെന്ന് കെവി തോമസ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ പരിഹസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ടി. സിദ്ദിഖ് എംഎല്‍എ.

ഫെയ്സ്ബുക്കില്‍ വിഭവ സമൃദ്ധമായ സദ്യയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. എന്തിനാ പോയത്..? ‘ഒരു പപ്പടവും കൂടി ചോദിച്ചു, അതവന്മാര്‍ തന്നില്ലെന്നും ചിത്രത്തിനൊപ്പം എംഎല്‍എ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഇതോടെ സിദ്ദിഖിന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. കോണ്‍ഗ്രസ്സില്‍ നിന്നു കൊണ്ടുതന്നെ സിപിഎമ്മിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ തോമസിന്റെ ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്, മറ്റാര്‍ക്കും കിട്ടാത്ത പദവികള്‍ കോണ്‍ഗ്രസ് കെ വി തോമസിന് വച്ചു നീട്ടിയപ്പോള്‍ പ്രസ്ഥാനത്തിന് വേണ്ടി ചോര നീരാക്കി പണിയെടുത്ത പ്രവര്‍ത്തകരെ വഞ്ചിക്കുകയാണ് ചെയ്തത് എന്നിങ്ങനെയാണ് കമന്റുകള്‍.

Related Articles

Back to top button