സാമ്പത്തികമില്ലാത്തതും സല്‍പ്പേരിന് കോട്ടം തട്ടുന്നതും ഗര്‍ഭഛിദ്രം നടത്താന്‍ കാരണമല്ല: ഹൈക്കോടതി
KeralaNews

സാമ്പത്തികമില്ലാത്തതും സല്‍പ്പേരിന് കോട്ടം തട്ടുന്നതും ഗര്‍ഭഛിദ്രം നടത്താന്‍ കാരണമല്ല: ഹൈക്കോടതി

കൊച്ചി: സാമ്പത്തിക പരാധീനതയോ സമൂഹത്തിലെ സല്‍പ്പേര് നഷ്ടപ്പെടുമെന്ന ഭയമോ ഗര്‍ഭഛിദ്രം അനുവദിക്കാനുള്ള കാരണമല്ലെന്ന് ഹൈക്കോടതി. നിയമപരമല്ലാത്ത ഇത്തരം കാരണങ്ങളുടെ പേരില്‍ ഗര്‍ഭഛിദ്ര നിയമത്തിലെ വ്യവസ്ഥകള്‍ മറികടന്ന് ഉത്തരവിടാന്‍ കോടതികള്‍ക്കാവില്ലെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് വിജി അരുണിന്റേതാണ് ഉത്തരവ്.

കുഞ്ഞിനോ അമ്മയ്ക്കോ ദോഷകരമാകുമെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായമല്ലാത്ത കാരണങ്ങളുടെ പേരില്‍ നിശ്ചിത സമയ പരിധി കഴിഞ്ഞുള്ള ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി നല്‍കാനാവില്ലെന്നും കോടതി അറിയിച്ചു. ഗര്‍ഭഛിദ്രം നടത്തുന്നതിന് അനുമതി തേടി കോടതിയെ സമീപിച്ച അവിവാഹിതയുടെ ഹര്‍ജി തള്ളികൊണ്ടാണ് കോടതിയുടെ ഉത്തരവ്.

Related Articles

Post Your Comments

Back to top button