ലളിത് മോദിയും സുസ്മിത സെന്നും വിവാഹിതരാകുന്നു
Entertainment

ലളിത് മോദിയും സുസ്മിത സെന്നും വിവാഹിതരാകുന്നു

ലണ്ടന്‍: ബോളിവുഡ് നടിയും മുന്‍ മിസ് യൂണിവേഴ്‌സുമായ സുസ്മിത സെന്നും ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിയും വിവാഹിതരാകുന്നു. ലളിത് മോദി ട്വിറ്ററിലാണ് താന്‍ സുസ്മിത സെന്നിനെ വിവാഹം കഴിക്കുമെന്ന കാര്യം പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ ഇരുവരും തമ്മില്‍ ഡേറ്റിംഗിലാണെന്നും ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഒരു ട്വീറ്റില്‍ കുടുംബാംഗങ്ങളോടൊപ്പം ആഗോളപര്യടനം കഴിഞ്ഞ് ലണ്ടനില്‍ തിരിച്ചെത്തിയെന്നും കൂടെ തന്റെ നല്ലപാതിയായ സുസ്മിത സെന്നുണ്ടെന്നും ലളിത് മോദി പറഞ്ഞു. ഇതിന് പിന്നാലെ ഇരുവരുടെയും വിവാഹം കഴിഞ്ഞോ എന്ന ചോദ്യം ഉയര്‍ന്നുവന്നപ്പോഴാണ് തങ്ങള്‍ വിവാഹം കഴിച്ചിട്ടില്ലെന്നും ഒരുനാള്‍ അത് സംഭവിക്കുമെന്നും വ്യക്തമാക്കി മറ്റൊരു ട്വീറ്റ് ചെയ്തത്.

47കാരിയായ സുസ്മിത സെന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇവര്‍ രണ്ട് മക്കളെ ദത്തെടുത്തിട്ടുണ്ട്. 59കാരനായ ലളിത് മോദി വിവാഹമോചിതനാണ്. ഐപിഎല്ലിന്റെ പിതാവ് എന്നറിയപ്പെടുന്ന ലളിത് മോദി 2010 വരെ അതിന്റെ ചെയര്‍മാനായിരുന്നു. ബിസിസിഐ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് സാമ്പത്തിക ക്രമക്കേടുകളില്‍ ഉള്‍പ്പെട്ട് ഇന്ത്യ വിടുകയായിരുന്നു. ഇപ്പോള്‍ ഇഡിയുടെ അന്വേഷണം നേരിടുകതയാണ് ലളിത് മോദി. രണ്ട് മക്കളുടെ പിതാവായ ലളിത് മോദി 2018ല്‍ വിവാഹമോചനം നേടി ലണ്ടനില്‍ കഴിയുകയാണ്.

Related Articles

Post Your Comments

Back to top button