ഇടുക്കിയില്‍ വിമാനമിറങ്ങി; വണ്ടിപ്പെരിയാര്‍ സത്രം എയർസ്ട്രിപ്പിലെ മൂന്നാംശ്രമം വിജയകരം
NewsKerala

ഇടുക്കിയില്‍ വിമാനമിറങ്ങി; വണ്ടിപ്പെരിയാര്‍ സത്രം എയർസ്ട്രിപ്പിലെ മൂന്നാംശ്രമം വിജയകരം

ഇടുക്കി : ഇടുക്കിയിൽ വിമാനമിറങ്ങി. വണ്ടിപ്പെരിയാറിലെ സത്രം എയർസ്ട്രിപ്പിലാണ് വിമാനമിറങ്ങിയത്. രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന വൈറസ് – എസ്.ഡബ്ല്യു എന്ന വിമാനമാണ് ലാൻഡ് ചെയ്തത്. എയർസ്ട്രിപ്പിന്റെ അറ്റത്തുള്ള മൺ‌ത്തിട്ടയായിരുന്നു വിമാനമിറക്കുന്നത് തടസമായി നിന്നത്.ഒടുവിൽ മൺ‌ത്തിട്ട നീക്കിയാണ് വിമാനം വിജയകരമായി ലാൻഡ് ചെയ്തത്. 13 കോടി രൂപ ചെലവിലാണ് സംസ്ഥാന സർക്കാർ എയർസ്ട്രിപ്പ് പദ്ധതി പൂര്‍ത്തിയാക്കിയത്.

തുടർന്ന് ഏപ്രിലിലും ജൂണിലും പരീക്ഷണ പറക്കലും നടത്തിയിരുന്നു. എന്നാൽ രണ്ടും പരാജയപ്പെട്ടു.
എൻസിസി കേഡറ്റുകൾക്ക് ചെറുവിമാനങ്ങൾ പറത്തുന്നതിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ഇവിടെ എയർസ്ട്രിപ്പ് നിർമിച്ചിരിക്കുന്നത്. എന്നാൽ ഇടുക്കിയിൽ പ്രകൃതി ദുരന്തമുണ്ടായാലും ഇത് ഉപയോഗിക്കാൻ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈ മാസം പെയ്ത കനത്ത മഴയില്‍ എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നിരുന്നു, വീണ്ടും ഇടിയാതിരിക്കാന്‍കയര്‍ ഭൂ വസ്ത്രം സ്ഥാപിക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടിയിലെ ശാസ്ത്ര സംഘം നിര്‍ദ്ദേശം നല്‍കി.

Related Articles

Post Your Comments

Back to top button