ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ രാജ്യം വിട്ടു
NewsWorld

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ രാജ്യം വിട്ടു

കൊളംബോ: ഇന്ന് രാജിവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ പുലര്‍ച്ചെ മാലിദ്വീപിലെത്തി. രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയില്‍ ജനരോഷം ആളിക്കത്തുന്നതിനിടെയാണ് രാജപക്‌സെ മാലിദ്വീപിലേക്ക് കടന്നത്. മാലെയിലെ വെലന വിമാനത്താവളത്തില്‍ മാലിദ്വീപ് സര്‍ക്കാര്‍ പ്രതിനിധികള്‍ രാജപക്‌സയെ സ്വീകരിച്ചു.

കൊളംബോയില്‍നിന്ന് മാലിദ്വീപിലേക്ക് ഇന്നലെ രാത്രി സൈനികവിമാനത്തില്‍ പുറപ്പെട്ട ഗോയബായയ്‌ക്കൊപ്പം ഭാര്യയും അംഗരക്ഷകനും ഉള്‍പ്പെ മൂന്നുപേര്‍ക്കൂടിയുണ്ട്. വിമാനത്താവളത്തിലെത്തിയ ഗോട്ടയബായയെ പൊലീസ് അകമ്പടിയോടെ രഹസ്യകേന്ദ്രത്തിലേക്ക് എത്തിച്ചെന്ന് മാലെ വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ബുധാനാഴ്ച രാജിവയ്ക്കുമെന്നും സമാധാനപാരമായി അധികാര കൈമാറ്റം നടത്തുമെന്നും ഗോട്ടബായ രാജപക്‌സെ നേരത്തേ വാഗ്ദാനം നല്‍കിയിരുന്നു. പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ ശ്രീലങ്കന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വെള്ളിയാഴ്ച ചേരും. പ്രസിഡന്റായതിനാല്‍ അറസ്റ്റില്‍നിന്ന് ഗോട്ടബായയ്ക്ക് സംരക്ഷണമുണ്ട്. രാജിവച്ചശേഷം തടവിലാക്കപ്പെടാതിരിക്കാനാണ് അദ്ദേഹം രജ്യം വിട്ടത്.

Related Articles

Post Your Comments

Back to top button