ഗോട്ടബയ രാജപക്‌സെയുടെ രാജി സ്വീകരിച്ച് സ്പീക്കര്‍
NewsWorld

ഗോട്ടബയ രാജപക്‌സെയുടെ രാജി സ്വീകരിച്ച് സ്പീക്കര്‍

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെയുടെ രാജി അംഗീരിച്ചതായി സ്പീക്കര്‍ അറിയിച്ചു. ഗോട്ടബായ ഭാര്യക്കും സഹോദരനുമൊപ്പം ഈ ആഴ്ച ആദ്യം രാജ്യംവിട്ടിരുന്നു. തുടര്‍ന്ന് സിംഗപ്പൂരില്‍നിന്നാണ് അദ്ദേഹം സ്പീക്കര്‍ രാജിക്കത്ത് കൈമാറിയത്. ‘ഗോട്ടബയ നിയമപരമായി രാജിവച്ചു’വെന്ന് സ്പീക്കര്‍ മഹിന്ദ അബെവര്‍ദന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ഞാന്‍ രാജി സ്വീകരിച്ചു’വെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജപക്‌സെയുടെ പിന്‍ഗാമിയായി ഒരു എംപിയെ പാര്‍ലമെന്റ് തിരഞ്ഞെടുക്കുംവരെ ശ്രീലങ്കന്‍ ഭരണഘടന അനുസരിച്ച് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ സ്വാഭാവികമായും ആക്ടിംഗ് പ്രസിഡന്റായി മാറും. എന്നാല്‍ റനിലും പടിയിറങ്ങണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.

ശനിയാഴ്ച പാര്‍ലമെന്റ് സമ്മേളനം വിളിച്ചിട്ടുണ്ടെന്നും അബെവര്‍ദന അദ്ദേഹത്തിന്റെ വസതിയില്‍വച്ച് മാധ്യമങ്ങളെ അറിയിച്ചു. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഏഴു ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.

Related Articles

Post Your Comments

Back to top button