ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍
NewsNational

ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും. അഞ്ചാമത്തെ പരിഗണനയിലാണ് ലാവലിന്‍ കേസുമായി ബന്ധപ്പെട്ട അഞ്ച് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കേസ് കേള്‍ക്കാമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, ജെ.ബി. പര്‍ദിവാല എന്നിവരടങ്ങിയ ബഞ്ചാകും കേസ് പരിഗണിക്കുക.

സാമ്പത്തിക സംവരണം സംബന്ധിച്ച ഭരണഘടനാ ബഞ്ചിലെ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ലാവലിന്‍ കേസ് കോടതി പരിഗണനക്കെടുക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച ലാവലിന്‍ കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല. 31 തവണയാണ് കേസ് മാറ്റിവെക്കുന്നത്.

Related Articles

Post Your Comments

Back to top button