ലാവ്‌ലിന്‍ കേസ്: അഴിക്കുള്ളിലടയ്ക്കപ്പെട്ട നന്ദകുമാറിന്റെ പ്രതികാരം പിണറായിയുടെ കസേര തെറിപ്പിക്കുമോ?
NewsKeralaPolitics

ലാവ്‌ലിന്‍ കേസ്: അഴിക്കുള്ളിലടയ്ക്കപ്പെട്ട നന്ദകുമാറിന്റെ പ്രതികാരം പിണറായിയുടെ കസേര തെറിപ്പിക്കുമോ?

ന്യൂഡല്‍ഹി: ഈ വരുന്ന സെപ്റ്റംബര്‍ 13ന് ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി പരിഗണിക്കുകയാണ്. കുറച്ച് നാളുകള്‍ക്ക് ശേഷം ലാവ്‌ലിന്‍ കേസ് വീണ്ടും രാഷ്ട്രീയരംഗത്തെ ചൂടുപിടിച്ച ചര്‍ച്ചാവിഷയമാവുകയും ചെയ്തു. പിണറായിയെയും കൂട്ടരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സിബിഐ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി മുപ്പതിലധികം തവണ മാറ്റിവച്ച ഹര്‍ജിയാണ് സെപ്റ്റംബര്‍ 13ന് സുപ്രീംകോടതി പരിഗണിക്കുക. കേസ് ഇത്രയേറെ തവണ മാറ്റിവച്ച കാര്യം ഈ കേസില്‍ കക്ഷി ചേര്‍ന്ന ക്രൈം പത്രാധിപര്‍ നന്ദകുമാറിന്റെ അഭിഭാഷക എം.കെ. അശ്വതിയുടെ വാദങ്ങള്‍ സുപ്രീംകോടതി മുഖവിലയ്ക്ക് എടുത്തു. സുപ്രീംകോടതിയില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെയും ബെഞ്ചില്‍ വരാതെയും രജസ്ട്രി തന്നെ കഴിഞ്ഞ ഇരുപത് തവണയായി കേസ് മാറ്റിക്കൊണ്ടിരിക്കയാണെന്ന കാര്യം അഡ്വ. എം.കെ. അശ്വതി ചൂണ്ടിക്കാട്ടി.

മാത്രമല്ല ഇത്തരത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ എത്രയും വേഗം തീര്‍ക്കണം എന്ന സുപ്രീംകോടതിയുടെ തന്നെ വിധി ഇരിക്കെയാണ് അനന്തമായി കേസ് നീട്ടിക്കൊണ്ടു പോകുന്നതെന്ന് സുപ്രീംകോടതി ജസ്റ്റിസ് യു.യു. ലളിത് അശ്വതി വാദം ഉന്നയിച്ചു. ഈ ഘട്ടത്തിലാണ് കേസ് ലിസ്റ്റില്‍ നിന്നും മാറ്റരുത് എന്നും സെപ്റ്റംബര്‍ 13ന് കേസ് പരിഗണിക്കുമെന്നും ഉത്തരവിട്ടത്.

ടി.പി. നന്ദകുമാറിനെ സംബന്ധിച്ചടത്തോളം കേസ് സുപ്രീംകോടതി പരിഗണിച്ചാല്‍ പിണറായിക്കെതിരായ തന്റെ പ്രതികാര നടപടികള്‍ തുടങ്ങിയതായി ആശ്വസിക്കാം. പിണറായി വിജയനൊപ്പം മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി സെപ്റ്റംബര്‍ 13ന് പരിഗണിക്കുക.

Related Articles

Post Your Comments

Back to top button