ലാവ്‌ലിന്‍ കേസ് പരിഗണിക്കുമ്പോള്‍ അഭിഭാഷകന് പനിവരും: വി.ഡി. സതീശന്‍
NewsKeralaPolitics

ലാവ്‌ലിന്‍ കേസ് പരിഗണിക്കുമ്പോള്‍ അഭിഭാഷകന് പനിവരും: വി.ഡി. സതീശന്‍

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്ന ദിവസം സിബിഐ അഭിഭാഷകന് പനിവരുമെന്ന പരിഹാസമുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകില്ലെന്നും ഇക്കാര്യം സംബന്ധിച്ച് സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയായിട്ടുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഇരുകൂട്ടരും രാവിലെ പരസ്പരം വിരോധം പ്രകടിപ്പിക്കുകയും രാത്രിയില്‍ ഒത്തുകൂടുകയും ചെയ്യുന്നവരാണെന്നും ബിജെപിക്കും സിപിഎമ്മിനും ഇടനിലക്കാരുണ്ടെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ലാവ്‌ലിന്‍ കേസ് സെപ്റ്റംബര്‍ 13 പരിഗണിക്കുമെന്ന് കോടതി അറിയിച്ച പശ്ചാത്തലത്തിലാണ് വി.ഡി. സതീശന്റെ പരിഹാസം. കേസ് പട്ടികയില്‍ നിന്ന് മാറ്റരുതെന്നും ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചിരുന്നു.

Related Articles

Post Your Comments

Back to top button