മെറ്റയില്‍ മൂന്നാംഘട്ട കൂട്ടപ്പിരിച്ചുവിടല്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍
NewsTech

മെറ്റയില്‍ മൂന്നാംഘട്ട കൂട്ടപ്പിരിച്ചുവിടല്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ഫെയ്‌സ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയില്‍ മൂന്നാംഘട്ട കൂട്ടപ്പിരിച്ചുവിടല്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കമ്പനി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങിയെന്നാണ് സൂചനകള്‍. ജോലി നഷ്ടപ്പെട്ട മുന്‍ ജീവനക്കാര്‍ കൂട്ടത്തോടെ ലിങ്ക്ഡ്ഇന്നില്‍ റിപ്പോര്‍ട്ട് ചെയ്തത് ഇക്കാര്യം സ്ഥിരീകരിക്കുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ ക്രിയേറ്റര്‍ മാര്‍ക്കറ്റിങ്ങില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ഒരു ജീവനക്കാരി ലിങ്ക്ഡ്ഇന്നില്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ കൂടെ ജോലി ചെയ്തിരുന്ന 5000 പേരെയും മെറ്റ പുറത്താക്കിയതായി ജീവനക്കാരി പറയുന്നു. എത്ര ജീവനക്കാരെ പിരിച്ചുവിട്ടു എന്നതിന്റെ ഔദ്യോഗിക കണക്കുകള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. മൂന്നാംഘട്ടത്തില്‍ ആറായിരം ജീവനക്കാരെ പിരിച്ചുവിടുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

സെയില്‍സ്, മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍, പാര്‍ട്നര്‍ഷിപ്പ് എന്നീ വിഭാഗങ്ങളിലാണ് അവസാനഘട്ട കൂട്ടപ്പിരിച്ചുവിടല്‍ നടന്നിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ തന്നെ സക്കര്‍ബര്‍ഗ് നിരവധി ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കൂട്ടപ്പിരിച്ചുവിടല്‍ അനിവാര്യമാണെന്നായിരുന്നു വിശദീകരണം.

Related Articles

Post Your Comments

Back to top button