വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം: പ്രതികള്‍ വിദ്യാര്‍ഥിനിയെ ബ്ലാക്ക് മെയില്‍ ചെയ്തു
NewsNational

വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം: പ്രതികള്‍ വിദ്യാര്‍ഥിനിയെ ബ്ലാക്ക് മെയില്‍ ചെയ്തു

ചണ്ഡിഗഢ്: ചണ്ഡീഗഡ് സര്‍വകലാശാലയിലെ വനിത ഹോസ്റ്റലില്‍ നിന്നുള്ള കുളിമുറി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച യുവാക്കള്‍ വിദ്യാര്‍ഥിനിയെ ബ്ലാക്ക് മെയില്‍ ചെയ്ത് ദൃശ്യങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ട്.

ഹോസ്റ്റല്‍ അന്തേവാസികളുടെ വീഡിയോകള്‍ പകര്‍ത്തി നല്‍കിയില്ലെങ്കില്‍ വിദ്യാര്‍ഥിനിയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് പ്രതി സണ്ണി മേത്തയും സുഹൃത്തായ രങ്കജ് വര്‍മയും വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ഥിനിയടക്കം മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

ഇക്കഴിഞ്ഞ 17ന് ഹോസ്റ്റലിലെ ഒരു വിദ്യാര്‍ഥിനി നിരവധി പെണ്‍കുട്ടികളുടെ വീഡിയോ എടുത്ത് കാമുകന് അയച്ചുവെന്ന് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ ആരോപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്തു. സമരം രൂക്ഷമായതോടെ സര്‍വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button