ആർത്തവ ദിനങ്ങളിൽ അവധി; ഹാജർ ഇളവ് നൽകാൻ കുസാറ്റ്, കേരളത്തിൽ ആദ്യം
NewsKerala

ആർത്തവ ദിനങ്ങളിൽ അവധി; ഹാജർ ഇളവ് നൽകാൻ കുസാറ്റ്, കേരളത്തിൽ ആദ്യം

കൊച്ചി: കൊച്ചി സാങ്കേതിക സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി. കേരളത്തിൽ ആദ്യമായിട്ടാണ് ആർത്തവ അവധി നൽകുന്നത്. ഒരോ സെമസ്റ്ററിൽ രണ്ട് ശതമാനം അധികം അവധി ആനുകൂല്യം നൽകും.

കേരളത്തിൽ ആദ്യമായാണ് ആർത്തവ അവധി പരി​ഗണിക്കുന്നത്.സെമസ്റ്റർ പരീക്ഷ എഴുതാൻ നിർബന്ധമായ 75 ശതമാനം ഹാജരിലാണ് ഇളവ്. 75ശതമാനത്തിൽ കുറവ് ഹാജരുള്ളവർ വൈസ് ചാൻസലർക്ക് അപേക്ഷ നൽകി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതാണ് നിലവിലുള്ള പതിവ്. അടുത്തിടെ ആർത്തവ ദിവസങ്ങളിലെ അവധി ആവശ്യപ്പെട്ട് അഭിഭാഷക ഷൈലേന്ദ്രമണി ത്രിപാഠി സുപ്രീം കോടതിയിൽ പൊതു താത്പര്യ ഹർജി സമർപ്പിച്ചിരുന്നു. വിദ്യാർത്ഥിനികൾക്കും ജോലിചെയ്യുന്നവർക്കും ആർത്തവ അവധി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ആർത്തവ സമയത്ത് അവധി നിഷേധിക്കുന്നത്. ഭരണഘടന 14ാം അനുച്ഛേദം പ്രകാരം ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.

Related Articles

Post Your Comments

Back to top button